എന്റെ പെണ്ണ് 💕

ഉടലൂർന്ന രാത്രിയ്ക്ക് ഇനി നിന്റെ പേര് നൽകണം.
നാളെ ഉദിക്കാനിരിക്കുന്ന സൂര്യനും മുമ്പേ, നിന്റെ സ്വപ്നങ്ങളിലൂടെ.. എനിക്ക് നീയായ് മാറണം!!

ഞാനെന്നും നീയാൽ പ്രണയിക്കപ്പെടുന്നു…!!

Advertisements

ഞാനും അവളും

അവളും ഞാനും പ്രണയത്തിലാണ്
ഞങ്ങൾ പരസ്പരം കണ്ടിട്ടില്ല.

അവൾ എന്നോടു മാത്രമായൊന്നും ഇന്നുവരെ പറഞ്ഞിട്ടില്ല,
ഞാൻ എനിക്കുവേണ്ടി മാത്രമായൊന്നും അവളിൽ നിന്നു കേട്ടിട്ടുമില്ല!
ഞങ്ങൾക്കു വേണ്ടിമാത്രമായൊരു വസന്തവും ഇതുവഴി വന്നിട്ടില്ല.
ഒരു മഴയും വെയിലും എന്നെയും അവളെയും മാത്രം താണ്ടിപ്പോയിട്ടില്ല..

ഒരു പൂവോ മഴവില്ലോ ഞങ്ങളെ കൂട്ടിയിണക്കുന്നില്ല.
നക്ഷത്രങ്ങൾ കൈകൾകോർത്തു നിൽക്കുന്നത്
ഞങ്ങളിതേവരെ ഒരുമിച്ചുനിന്നു കണ്ടിട്ടില്ല!
എങ്കിലുമതെ, അവളും ഞാനും പ്രണയത്തിലാണ്!!!

അവൾ ഒരിക്കൽ മരിക്കുന്നതും
ഞാൻ വീണ്ടും ജനിക്കുന്നതും ഞങ്ങൾ പരസ്പരമറിയാറേയില്ല!!
അത്രമാത്രം ആഴത്തിൽ ഞങ്ങൾ പ്രണയത്തിലാണ്…!!

വസന്തകാലം

ശരിയാണ്. ഒരു കാലത്ത് നമ്മളിൽ ആരോ ഒരാളുടെ സ്നേഹം മറ്റൊരാൾക്ക് ശല്യമായിരുന്നു.. വെറുപ്പായിരുന്നു.. ഇന്നതെല്ലാം നഷ്ടപ്പെട്ട വസന്തങ്ങളാണ്…!!

അവൾ

” ചതിക്കരുത്!! “

എന്റെ ഹൃദയമാണ് ലക്ഷ്യമെങ്കിൽ അത് ഒട്ടകത്തിനിടം കൊടുത്ത പോലെയാകും.. എന്റെ ചങ്കും കരളും പുറത്ത് ചാടും.. 

നിന്നെ പോലത്തെ ഒരു തടിച്ചിയെ സ്വീകരിക്കാനുള്ള ഹൃദയവിശാലതയൊന്നുമില്ല്യേ…

 ” തടി കുറയ്ക്കൂ!! “

ശേഷം നോക്കാം…!! 😌

തുടർക്കഥ

മാറ്റണം!!! എന്നെയല്ല, എന്റെ ശീലങ്ങളെയാണ് മാറ്റേണ്ടത്.

പലപ്പോഴും ആഗ്രഹിക്കാറുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാതിരുന്നതിന് കാരണം എന്നിലെ മറ്റൊരു ഞാനനായിരുന്നു. വെറുപ്പ് തോന്നിയിട്ടൊത്തിരി കാലങ്ങൾ കഴിഞ്ഞുവെങ്കിലും എന്നെ കൂടുതൽ വെറുക്കാൻ കാരണം എന്റെ സമീപനവും പുതുതായി തോന്നി തുടങ്ങിയ ചില അഭിരുചിയുമാണ്. പ്രതിബദ്ധത എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങി കൂടുമ്പോൾ.. വിമർശങ്ങളെയും ശാസനകളെയും ശകാരങ്ങളെയും ഒത്തിരി തവണ ജീവിതത്തിൽ അഭിമുഖീകരിച്ചിട്ടുണ്ട്… 

Depression_72622943_S

സ്നേഹിക്കുന്നവരുടെ അകൽച്ചയേക്കാൾ അവരുടെ മൗനമാണ്  എന്നെ മാനസികമായി വേട്ടയാടപ്പെടുന്നത്. അവരിൽ ചിലർ എന്നിൽ നിന്നും അകലാൻ കാരണം എന്റെ ഉത്തരവാദിത്വം വാക്കുകളിലൂടെ മാത്രം പ്രകടിപ്പിച്ചത് കൊണ്ടാണ്.

തിരിച്ചറിവുണ്ടായിട്ടും തിരുത്താൻ വൈകിയതിയിലല്ല!! തെറ്റുകൾ തുടർക്കഥയാകുമ്പോൾ.. ആ തെറ്റുകളെ പൊറുക്കാനും പൊരുത്തപ്പെടാനുമുള്ള ആളിന്റെ അവഗണ., കുറ്റബോധത്താൽ നീറുന്ന എന്റെ മനസ്സിലെ തീ ആളിക്കത്തുകയാണ്. ഒരു പക്ഷെ, അവഗണക്കപ്പെടുന്നതിന് കാരണം ആവർത്തിക്കപ്പെടുന്ന തെറ്റുകൾ തന്നെയാകാം.. അങ്ങനെയുള്ളത് അനുഭവപ്പെടുമ്പോൾ സ്വാഭാവികമായും ആർക്കും ആരോടും മടുപ്പ് തോന്നും…!!

ത്രേ!!!

ജീവിതത്തിൽ നേരിട്ടേക്കാവുന്ന ഏതു സന്ദർഭങ്ങളേയും ഫലപ്രദമായി അതിജീവിക്കാനുള്ള പ്രതിരോധ സംവിധാനം ഓരോ മനസ്സിലും ഉണ്ടത്രേ…

പക്ഷേ,

നമ്മുടെ അമിതമായ ആകാംക്ഷയോ ഭയമോ ഉപബോധമനസ്സ് നല്കുന്ന അത്തരം പ്രതിരോധ തന്ത്രങ്ങളെ സ്വീകരിക്കുന്നതിൽ നിന്നു നമ്മെ തടയുന്നുവത്രേ…

അതുകൊണ്ടാണ് അത്തരം ജീവിത സന്ദർഭങ്ങളിൽ നമ്മൾ പരാജയപ്പെട്ടു പോകുന്നതത്രേ…

രണ്ടക്ഷരം മാത്രമുള്ള പുണ്യം

 

തനിക്ക് വിശന്നാലും തന്റെ ഭക്ഷണത്തിൽ നിന്നും മക്കൾക്ക്‌ മാറ്റി വെക്കുന്ന നമ്മുടെ ഉമ്മമാർ നമ്മുടെ സമൂഹത്തിൽ വിരളമല്ല. അതു പോലെ ഞങ്ങൾ 3 പെൺ മക്കൾക്കു വേണ്ടി ജീവൻ പകുത്തു തന്ന ജീവനായ ഒരു ഉമ്മ എനിക്കും ഉണ്ട്.

 

കൗമാരകാലത്തോട് വിടപറഞ്ഞു യൗവ്വനത്തെ വരവേറ്റു, ഇരുപത്തിനാലാം വയസ്സിൽ ഗൃഹനാഥയുടെ സ്ഥാനം കാലം നൽകിയപ്പോൾ ഉപ്പയുടെ കുറവുകളില്ലാതെ, മൂന്ന് പെണ്മക്കളെയും വളർത്തി വലുതാക്കി സുരക്ഷിതമായ കൈകളിൽ ഏല്പിച്ചു ആരും കാണാതെ കണ്ണീർ തുടക്കുന്ന ഉമ്മയോട് “ഇനിയുമൊരു കല്യാണം ആയിക്കൂടെ” എന്നു പറഞ്ഞവരുടെ മുമ്പിൽ തല കുനിക്കാതെ ആരുടെ മുമ്പിലും കൈ നീട്ടാതെ ഞങ്ങളെ വളർത്തിയ ഞങ്ങടെ പൊന്നുമ്മ …

 

അങ്ങനെ കാലം കടന്നു പോയി. മക്കൾ, അവരുടെ കുടുംബ ജീവിതം സന്തുഷ്ട്ടമാണ്.ഞങ്ങൾക്ക് മൂന്നു പേർക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന വിഷമകരമായ ഞങ്ങളുടെ ചോദ്യത്തിന് “വേണ്ടാ നിങ്ങളെ പോലെ അവനെന്നെ സ്നേഹിച്ചില്ലാ എങ്കിൽ “ എന്നു…..

 

പടച്ചോൻ ഉമ്മാനെ സൃഷ്ടിച്ചത് മരണം വരെ ഒരു പരാതി പറയാതെ ഞങ്ങളുടെ കാര്യങ്ങൾ മാത്രം നോക്കാനാണോ? ഉമ്മ ഉമ്മാനെ തെന്നെ മറന്നോ ?? വിശ്രമം ഇല്ലാതെ, സദാസമയം ഓടി നടക്കുന്ന ഉമ്മയ്ക്ക് വിശ്രമിക്കാനുള്ള സമയം ഞങ്ങൾ കൊടുക്കുന്നുണ്ടോ എന്ന് എന്റെ ചിന്തയിൽ പലപ്പോഴും ഒരു ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു.
ഈ ലോകത്ത് ഞങ്ങളുടെ പൊന്നുമ്മയ്ക്ക് പകരം വെക്കാൻ മറ്റൊന്നുമില്ല .
ഉമ്മ നോക്കിയ പോലെ തിരിച്ചും ഞങ്ങൾക്ക് സ്നേഹിക്കാൻ കഴിയണമേ.. എന്ന പ്രാർത്ഥനയോട് കൂടെ….

“വർണ്ണിക്കാൻ വാക്കുക്കുകൾ മതിവരില്ല … രണ്ടക്ഷരം മാത്രമുള്ള പുണ്യം “

(ആത്മ സുഹൃത്തിന് വേണ്ടി അവളുടെ അനുവാദത്താൽ സമർപ്പിച്ചത്)

കോമാളി

ചില സമയം തോന്നും നമ്മളാണീ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷവാന്മാരാണെന്ന് . എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ തോന്നും നമ്മളനുഭവിച്ച സന്തോഷം വെറും ഒരു തോന്നലായിരുന്നെന്ന് .

ഏതോ.. നശിച്ച നേരത്തായിരുന്നു ജനനം. പിന്നിട്ട വഴികളിൽ എല്ലാം പരാജയങ്ങൾ മാത്രം കലങ്ങിയ കണ്ണുകൾ അതിനു പിന്നിലെ കാരണം ആരും മനസ്സിൽക്കാതിരിക്കാൻ വേണ്ടി പതിയെ ചിരിച്ചു.

പലര്‍ക്കും പലരേയും കോമാളിയാക്കാനാണ് ഇഷ്ടം .

അതിനവര്‍ സ്നേഹം കാണിക്കും ,

ചിലപ്പോള്‍ വെറുപ്പ് കാണിക്കും ,

ചിലപ്പോള്‍ നോക്കി ചിരിക്കും ,

ചിലപ്പോള്‍ കയ്യടിക്കും . അത് കണ്ട് മയങ്ങുന്നവനാരോ അവനാണ് ഏറ്റവും വലിയ കോമാളി..

maranam

അവര്‍ക്കിഷ്ടം കോമാളിയുടെ കോമാളിത്തരങ്ങളാണ് . അവര്‍ ഒരിക്കലും കോമാളിയെ കാണില്ല , കോമാളിയുടെ വിഷമം കാണില്ല . അല്ലെങ്കിലും അവര്‍ക്കതിനെവിടെ സമയം . ഒടുവില്‍ കയ്യടികളേറ്റു വാങ്ങി ചിരിക്കുന്ന മുഖവും കരയുന്ന മനസ്സുമായി വിട വാങ്ങേണ്ട ജന്മമാണ് ഓരോ കോമാളിയുടേതും . അത് തിരിച്ചറിയുന്നവര്‍ ഭാഗ്യവാന്‍മാര്‍..

മടുത്ത് തുടങ്ങിയിരിക്കുന്നു..!!

നഷ്ട്ടമായ സ്വപ്നങ്ങളുടെ ഭാരം ചുമന്ന് എങ്ങോട്ട് എന്നറിയാതെ എന്തിനെയൊക്കെ വേണ്ടി ജീവിക്കുന്നു.

മടിത്തട്ട്

6e2efbfabb7d3792ec10ddb1d76b762a


ഏറ്റവും കൂടുതൽ കാലം ഉമ്മയുടെ കൂടെ കിടക്കാൻ ഭാഗ്യം ലഭിച്ച മക്കളിൽ ഒരാളാണ് ഞാൻ. പതിനേഴ്‌.. നീണ്ട പതിനേഴ്‌ വർഷങ്ങൾ ഉമ്മയുടെ കൂടെ, അതോർക്കുമ്പോൾ ഇന്നും അഭിമാനം തോന്നും.

 

ബാല്യക്കാലങ്ങളിൽ ഉപ്പ വിദേശത്ത് നിന്നും അവധിക്കായി വന്നാൽ അവർക്കിടയിലായിരുന്നു ആദ്യ പത്തു വർഷങ്ങൾ അങ്ങിനെ തന്നെ ആയിരുന്നു എന്റെ ഉറക്കം…പിന്നീടുള്ള ഏഴു വർഷങ്ങൾ, എന്റെ ചെറിയ കള്ളത്തരങ്ങൾക്ക് കിട്ടുന്ന ‘മധുരമുള്ള സമ്മാനം’ വേണ്ടെന്ന് കരുതി മാറി കിടക്കും. അവധി കഴിഞ്ഞ് ഉപ്പ തിരിച്ചുപ്പോയാൽ വീണ്ടും ഉമ്മയുടെ കൂടെ ..

 

ന്നും കാലത്ത് ഉറക്കത്തിൽ നിന്ന് എണീറ്റ് വരുമ്പോൾ, ഉമ്മ പറയും : ന്ന് മുതൽ ന്റ്റൂടെ കിടക്കണ്ടാ.. ന്ത്‌ ചവിട്ടാ നീ ഉറക്കത്തിൽ ചവിട്ടുന്നത്’ എന്ന് സന്തോഷത്തോടു കൂടി പരാതിപ്പെടാറുണ്ടെങ്കിലും
ആ സുഖമുള്ള ചവിട്ടുകൾ ഇനി വേണ്ട എന്ന് തീരുമാനിച്ചത് എന്റ്റെ പതിനേഴാമത്തെ വയസ്സിലായിരുന്നു.

”ന്തേടാ ന്ന് ചവിട്ടാൻ വരുന്നില്ലേ ?”

പിന്നീട്, ആ ചോദ്യം പലവട്ടം എന്നോട് ചോദിക്കുമായിരുന്നു.

WordPress.com.

Up ↑